NewsKerala

ഗോത്രവര്‍ഗ സാഹിത്യസംരക്ഷണത്തിന് എന്‍ ബി ടി

 

കൊച്ചി: ഭാരതീയ ഗോത്രവര്‍ഗ സാഹിത്യങ്ങളെ സംരക്ഷിച്ച് ലോക ശ്രദ്ധയിലെത്തിക്കാന്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ രംഗത്ത്. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കഥകളും കവിതകളും പുസ്തകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.ലോകഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും എന്‍ ബി ടി അവസരമൊരുക്കും. വിവിധ അന്താരാഷ്ട്രപുസ്തകമേളയില്‍ ഇവ പ്രദര്‍ശിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി  ഗോത്രവര്‍ഗവിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്  സെമിനാര്‍ കോഴിക്കോട് നടന്നു. കുറുച്യ, കാട്ടുനായ്ക, പണിയ, മന്നാന്‍ തുടങ്ങി പതിനാറ് ഗോത്രവര്‍ഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കിര്‍ത്താട്‌സിന്റെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഓരോ കലാകാരനുമൊപ്പം ചിത്രകാരന്മാരും കഥ എഴുതുഎടുക്കാനുള്ളവരുമടക്കം ആറംഗ സംഘം ഇരുന്ന് സൃഷ്ടികള്‍ ശേഖരിച്ചു. നിലവില്‍ 24 കഥകളും ചിത്രങ്ങളും അടങ്ങുന്ന പുസ്തകങ്ങളാണ് തയ്യാറാക്കുന്നത്. ഇരുപത് പുസ്തകങ്ങള്‍ മലയാളത്തില്‍ തന്നെ തയ്യാറാക്കും.എസ് എസ് എ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാനും എന്‍ ബി ടി പദ്ധതിയോരുക്കുന്നുണ്ട്.16 ഭാഷകളിലായി 1600 കൃതികള്‍ പുറത്തിറക്കുന്നതില്‍ നൂറെണ്ണം മലയാളത്തിലായിരിക്കുമെന്ന്‌ എന്‍ ബി ടി എക്‌സീക്യുട്ടീവ് അംഗം ഈ.എന്‍.നന്ദകുമാര്‍ പറഞ്ഞു.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close