NewsKerala

ബാലഭാസ്‌ക്കറിന്റെ മരണം; കുടുംബം ഹൈക്കോടതിയിലേയ്ക്ക്.

 

കൊച്ചി:സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കോടതി നേരിട്ട് ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. മരണം ആസൂത്രിതമാണെന്നാണ് കുടുംബാംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.കൂട്ടുകാരുടെ മൊഴികളിലെ വൈരുദ്ധ്യം,പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണത്തിലെ അലംഭാവം,പുതുതായി കേള്‍ക്കുന്ന സ്വര്‍ണ്ണക്കടത്തുള്‍പ്പെടെയുള്ള വിഷയങ്ങളെല്ലാം കേസ്സിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

സാക്ഷിമൊഴികള്‍ പോലും വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടോ എന്ന സംശയവും ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ.സി.ഉണ്ണി അഭിഭാഷകരോട് പങ്കുവച്ചതായാണ് വിവരം.കേസ്സിന്റെ ഗൗരവപൂര്‍വ്വമായ നടത്തിപ്പിന് കോടതിക്ക് ഏതുവിധം ഇടപെടാന്‍ സാധിക്കുമെന്നതാണ് കുടുംബം ആരായുന്നത്.

മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പങ്കുവച്ച കലാഭവന്‍ സോബിനെതിരെ ഭീഷണി സന്ദേശം ഉണ്ടായതും പുതിയ സംശയങ്ങളിലേയ്ക്ക് കുടുംബത്തെ എത്തിച്ചതാണ് കോടതിയെ സമീപിക്കാന്‍ പ്രരിപ്പിച്ചിരിക്കുന്നതെന്നും പറയുന്നു.

6 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close