Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; പാര്‍ട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ല; കോടിയേരി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളില്‍ ആരെയും സംരക്ഷിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ലെന്നും പൊലീസ് അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്ത്  നിന്നുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.

ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യവും സൗഹൃദാന്തരീക്ഷവും ഉണ്ടാകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്നും തെറ്റു തിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത് അവര്‍ തന്നെയാണെന്നും പാര്‍ട്ടി ഒരു തീരുമാനവും എസ്എഫ്‌ഐയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. എസ്എഫ്‌ഐ പ്രശ്‌നത്തില്‍ ഇടപെടുകയും ആരോപണ വിധേയര്‍ക്കെതിരെ നടപടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close