ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് കിഴക്കന്‍ ഇന്തോനേഷ്യയിലെ മൊളുക്ക ദ്വീപില്‍ ഉണ്ടായത്. ലെയ്വവി തീരപ്രദേശത്തിന് സമീപത്ത് 10 കിലോമീറ്റര്‍ താഴെ ഭുമിക്കടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
2004 ഡിസംബറില്‍ പടിഞ്ഞാറന്‍ ഇന്തൊനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയിലടക്കം 2,30,000 പേര് കൊല്ലപ്പെട്ടിരുന്നു.