ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് വെടിവെയ്പ്പിലൂടെ സുരക്ഷാ സേന വധിച്ചത്.
ഗുമിയപ്പാല് മേഖലയിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവസ്ഥലത്ത് നിന്നും ഒരു വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ദണ്ഡേവാഡയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചിരുന്നു. ദണ്ഡേവാഡയിലെ മലാംഗിര് എന്ന പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. നിരവധി ആയുധ ശേഖരങ്ങളും യുദ്ധോപകരണങ്ങളും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
2010ല്‍ 76 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ച തട്മല ആക്രമണത്തിന് നേതൃത്വം നല്കിയ വനിതാ നേതാവ് കുറാം ബീമിനെയും സുരക്ഷാ സേന വധിച്ചിരുന്നു. തലയ്ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവായിരുന്നു ഇവര്‍.