ലാഹോര്‍: കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ച വിജയം. ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് അംഗീകരിച്ചു.
പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ സാഹിബ് ദുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യാ – പാക് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട ചര്‍ച്ചയാണ് ഇന്ന് പൂര്‍ത്തിയായത്. ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ് സി എല്‍ ദാസ്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദീപക് മിത്തല്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലാണ് പാകിസ്ഥാന് സംഘം ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ കര്‍ത്താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാമെന്നും 5,000 തീര്‍ത്ഥാടകരെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നും പാകിസ്ഥാന് വ്യക്തമാക്കി. 18 വര്‍ഷക്കാലം ഗുരുനാനാക്ക് വസിച്ചിരുന്ന ഗുരുദ്വാരയാണിത്.