ജൂലായ് 15 മുതൽ എയർ ഇന്ത്യ ദുബായിൽ നിന്നും കൊൽക്കത്ത,ഇൻഡോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് ആരംഭിക്കുന്നു. ട്വിറ്ററിലൂടെയാണ് അധികൃതർ കൊൽക്കത്തയിലേക്കും ഇൻഡോറിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ തുടങ്ങുന്നതായി അറിയിച്ചിരിക്കുന്നത്.ദുബായ്-ഇൻഡോർ യാത്രക്ക് ഏകദേശം 4 മണിക്കൂറാണ് വേണ്ടി വരിക.ദുബായ് – കൊൽക്കത്ത യാത്രക്ക് നാലര മണിക്കൂറുമെടുക്കും .എയർ ഇന്ത്യയുടെ പുതിയ സർവീസ് മധ്യപ്രദേശിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ള പ്രവാസികളുടെ യാത്ര എളുപ്പമാക്കും.