തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോളേജില്‍ നടന്ന അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ കോളേജിലെ അധ്യാപകരുടെ അന്വേഷണ സംഘത്തെ കോളേജ് പ്രിന്‍സിപ്പല്‍ നിയോഗിച്ചിരുന്നു. അന്വേഷണ സമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പ്രതികളായ എസ്എഫ്ഐ നേതാക്കളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ കൗണ്‍സില്‍ യോഗം നടത്താന്‍ പ്രിന്‍സിപ്പല്‍ തയ്യാറായത്.
കൂടാതെ പോലീസും പ്രതികളുടെ വിവരങ്ങള്‍ കോളേജിന് കൈമാറിയിട്ടുണ്ട്. വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകളാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. കോളേജിനുള്ളില്‍ വെച്ച് അഖിലിനെ കുത്തി പരിക്കേല്പിച്ച സമയത്ത് അഖിലിനെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.