മുംബൈ: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് മുംബൈ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍. 14 എംഎല്‍എമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വരാനിരിക്കെയാണ് എംഎല്‍എമാര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മല്ലാകാര്‍ജുന ഖാര്‍ഗെ, ജി.എന്‍ ആസാദ് തുടങ്ങിയ കര്‍ണാടകയിലെയോ മഹാരാഷ്ട്രയിലേയോ ഉള്‍പ്പെടെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളെ ആരെയും കാണാന്‍ താത്പര്യമില്ലെന്ന് മുംബൈ പൊലീന് നല്കിയ കത്തില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല. രാജി നല്‍കിയതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Mumbai: 14 rebel K'taka MLAs write to Sr Police Inspector, Powai Police Station. Write '…we've absolutely no intentions in meeting Mallikarjun Kharge, GN Azad or any Congress dignitaries from Maharashtra&K'taka or any political leader as we anticipate serious threat from them.' pic.twitter.com/RfI2Jt6d6D
— ANI (@ANI) July 14, 2019