കിന്ഷാന്സ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടും എബോള വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കിഴക്കന്‍ നഗരമായ ഗോമയിലാണ് എബോള വൈറസ് സ്ഥിരീകരിച്ചത്.
ബുട്ടേംബോ മേഖലയില്‍ നിന്ന് ഗോമയിലേക്കെത്തിയ ഒരാള്‍ക്കാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ച എല്ലാവരും നിരീക്ഷണത്തിലാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 18 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ഇയാള്‍ക്ക് എബോള വൈറസ് ബാധയുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്ന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1976 ലാണ് എബോള വൈറസ് ആദ്യമായി കണ്ടെത്തിയത്. പനി, തളര്‍ച്ച, പേശി വേദന, ഛര്‍ദി, രക്തസ്രാവം എന്നിവയാണ് രോഗലക്ഷണം. 2014 -16 കാലഘട്ടത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ മാത്രം മരണപ്പെട്ടത് 1,655 പേരാണ്. ഇതില്‍ 694 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോംഗോയില്‍ മാത്രം ആയിരത്തിലധികം പേരാണ് എബോള വൈറസ് ബാധിച്ച് മരണപ്പെട്ടത്.