കോഴിക്കോട്: രാജ്യത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിച്ച പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തിലെ കലാലയങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീട്ടീല് സമാന്തര പിഎസ്സി ഓഫീസുകളെന്ന നിലയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത് പഴയ എസ്.എഫ്.ഐ നേതാക്കളാണെന്നും നഗരത്തിലെ അധോലോക നായകന്മാരായി ഇവര്‍ വാഴുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി.
വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി പരീക്ഷക്ക് അപേക്ഷ കൊടുത്തത് കാസര്‍കോട്ട് ആണെങ്കിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊടുക്കുന്നു. ഇതെല്ലാം ചെയ്ത് കൊടുക്കുന്നതാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്ന് തരിപ്പണമായിട്ടും തെറ്റു തിരുത്താന്‍ മുഖ്യമന്ത്രി തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.