ആലപ്പുഴ: പോലീസുകാരന് ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ഓട്ടോയുമായി സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വയലാര്‍ സ്വദേശി ശങ്കറാണ് മരിച്ചത്.
വയലാര്‍ പാലത്തില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശങ്കര്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ചത്.