ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മുതല്‍ കത്ര വരെ ആഴ്ചയില്‍ മൂന്ന് ദിവസമാകും വന്ദേ ഭാരത് സര്‍വീസ് നടത്തുക. ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുരോഗമിച്ചു വരികയാണ്.
കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് നിരവധി യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസിന് ഡല്‍ഹി-കത്ര റൂട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. അതിവേഗ ട്രെയിനായ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്കേറിയ ഡല്‍ഹി-കത്ര റൂട്ടില്‍ യാത്രാ സമയം 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറായി ചുരുങ്ങും.
തുടക്കത്തില്‍ ആഴ്ചയില്‍ 3 ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുകയെങ്കിലും പിന്നീട് 5 ദിവസമാക്കി ഉയര്‍ത്തുമെന്നാണ് വിവരം. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാകും സര്‍വീസ് നടത്തുക. 6 മണിക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 2 മണിക്ക് കത്രയിലും കത്രയില്‍ നിന്നും ഉച്ചതിരിഞ്ഞ് 3 മണിക്ക് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 11 മണിക്ക് ഡല്ഹിയിലുമെത്തിച്ചേരും. മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്ററാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗത.
ഒന്നാം വന്ദേ ഭാരത് എക്സ്പ്രസ് ഫെബ്രുവരി 15നാണ് സര്‍വീസ് ആരംഭിച്ചത്. ഡല്‍ഹി-വാരാണസി റൂട്ടില്‍ ആഴ്ചയില്‍ 5 ദിവസമാണ് സര്‍വീസ്.