India

കര്‍ണാടകയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ മികച്ച ഭരണം ബിജെപി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി കുമാരസ്വാമി പരാജയപ്പെട്ടു. കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Loading...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് യെദിയൂരപ്പയുടെ പ്രസ്താവന.

അതേസമയം രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സഖ്യസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. സഭയില്‍ നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 101 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിട്ടുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സ്വതന്ത്രനും കെപിജെപി ആംഗവും ഉള്‍പ്പെടെ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

എംഎല്‍എമാരുടെ രാജി തീരുമാനം വൈകിപ്പിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.

283 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close