Kerala

എസ്എഫ്‌ഐ യൂണിയന്‍ ഓഫീസിലും ഉത്തരക്കടലാസുകളും സീലും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു. റോള്‍ നമ്പര്‍ എഴുതിയതും എഴുതാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിറ്റ് മുറിയില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്.

യൂണിറ്റ് ഓഫീസ് വൃത്തിയാക്കാനായെത്തിയ ജീവനക്കാരാണ് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. അനധികൃതമായി സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ക്കൊപ്പം വകുപ്പ് മേധാവിയുടെ സീലും പിടിച്ചെടുത്തു. ബോട്ടണി അധ്യാപകന്റെ സീലാണ് കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലെ പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സമാനമായ രീതിയില്‍ സര്‍വകലാശാല പരീക്ഷ എഴുതാനുള്ള പേപ്പറും കോളേജിലെ സീലും കണ്ടെത്തിയിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സീലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.

കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങളായി എസ്എഫ്‌ഐ യൂണിറ്റ് ഓഫീസായി പ്രവര്‍ത്തിക്കുന്ന മുറി ക്ലാസ് മുറിയാക്കാന്‍ തീരുമാനിച്ചത്.

417 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close