ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിജെപി പാര്‍ലമെന്റ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവര്‍ പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തില്‍ എത്തിച്ചേര്‍ന്നു.