തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്കി.
പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസും സീലും കണ്ടെടുത്തതിനെ കുറിച്ചും അടിയന്തര റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെന്ന് പോലീസ്. ഇനി പിടിടൂകാനുള്ളത് പത്ത് പ്രതികളെ. ഇവര്‍ക്കായി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.