.
മുംബൈ: ഡോംഗ്രിയില്‍ നാലുനിലകെട്ടിടം തകര്‍ന്നുവീണു.രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. 40ലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിക്കുന്നത്. നിലവിലില്‍ 2 വയസ്സുള്ള കുട്ടിയെ അടക്കം 5 പേരെ അഗ്നിശമന സേന രക്ഷപെടുത്തിയിട്ടുണ്ട്.തണ്ടല് സ്ട്രീറ്റിലെ കേസര്‍ബായ് എന്ന കെട്ടിടമാണ് തകര്‍ന്നിരിക്കുന്നത്. ദുരന്തനിവാരണസേനയടക്കം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വളരെപ്പഴക്കം ചെന്നകെട്ടിടമാണ് തകര്‍ന്നിരിക്കുന്നത്.മരപ്പലകകളും കല്ലും ചേര്‍ന്ന് പണിതകെട്ടിടത്തിന്റേത് ഇടുങ്ങിയ നിര്‍മ്മാണമാണ്.
10-12 കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്. മുബൈ നഗരസഭയുടെ വാര്‍ഷിക പദ്ധതിപ്രകാരം പൊളിച്ച് പണിയേണ്ട പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെട്ടിരുന്നില്ല.