ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ പുന പരിശോധിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യവും നീതിയും എന്നും വിജയിക്കും. കുല്ഭൂഷന് ജാദവിന് നീതി ലഭിക്കുമെന്നും ഓരോ പൗരന്റേയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വസ്തുതകളെ കൃത്യമായി വിശകലനം ചെയ്ത ശേഷമുള്ള വിധി പ്രഖ്യാപനം നടത്തിയതില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്തുകൊണ്ട് സുഷമ സ്വരാജും രംഗത്തെത്തിയിരുന്നു. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
കുല്ഭൂഷന് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയ്ക്കും സുഷമ സ്വരാജ് നന്ദി അറിയിച്ചു. കുല്ഭൂഷന് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് വിധി വലിയ ആശ്വാസം പകരുമെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
We welcome today’s verdict in the @CIJ_ICJ. Truth and justice have prevailed. Congratulations to the ICJ for a verdict based on extensive study of facts. I am sure Kulbhushan Jadhav will get justice.
Our Government will always work for the safety and welfare of every Indian.
— Narendra Modi (@narendramodi) July 17, 2019