Kerala

അര്‍ബുദ രോഗിയെ മര്‍ദ്ദിച്ച സംഭവം; എ എസ് ഐയ്ക്കു സസ്‌പെന്‍ഷന്‍

കോട്ടയം : അര്‍ബുദ രോഗിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ എസ് ഐയ്ക്കു സസ്‌പെന്‍ഷന്‍. പാലാ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ജോബി ജോര്‍ജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാഹനപരിശോധനക്കിടെ പാലാ സ്വദേശിയായ അഖില്‍ ബോസിനെ (32) മര്‍ദ്ദിച്ച സംഭവത്തിലാണ്‌ എ എസ് ഐയെ ജില്ലാ പോലീസ് മേധാവി പി. എസ്. സാബു സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദനത്തില്‍ അഖിലിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ചാണ് അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനില്‍ വച്ച് അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.
മദ്യപിച്ചിട്ടില്ലെന്ന്‌ പല തവണ പോലീസിനോട് പറഞ്ഞെങ്കിലും അവര്‍  കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. അസുഖ വിവരം പോലീസിനോട് അനൂപ് പറഞ്ഞിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാകാം എന്ന് അറിയിച്ചെങ്കിലും പോലീസ് തയ്യാറായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

164 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close