വാഷിംഗ്ടണ്‍: ഹാഫിസ് സയിദ് വിഷയത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് കമ്മിറ്റി.അമേരിക്കയുടെ വിദേശകാര്യ കമ്മിറ്റിയാണ് പാക്കിസ്ഥാനെതിരെ കണക്കറ്റ പരിഹാസം ചൊരിഞ്ഞത്. അന്താരാഷ്ട്രഭീകരനായ ഹാഫിസ് സൈയദിനെ പാക്കിസ്ഫാന് എല്ലാ സൗജന്യവും നല്കി പരിപാലിക്കുകയാണെന്നും എല്ലാവിധസ്വാതന്ത്ര്യത്തോടുംകൂടി കഴിയാനുള്ള അനുമതി അനൗദ്യോഗികമായി നല്‍കിരുന്നുവെന്നും കമ്മിറ്റി സൂചിപ്പിച്ചു. ‘ കഴിഞ്ഞ 10 വര്‍ഷമായി പാക്കിസ്ഥാന് ഹാഫിസിനായി ഒരു തിരച്ചില്‍പോലും നടത്തിയിട്ടില്ല. വളരെ സ്വതന്ത്രമായി കഴിഞ്ഞ അയാളെ പേരിന് മാത്രം അറസ്റ്റ് ചെയ്ത് വിടലായിരുന്നു പതിവ്. 2001 ഡിസംബര്‍,2002 മെയ്, 2002 ഒക്ടോബര്‍, 2006 ആഗസ്റ്റ്(രണ്ടു തവണ),2008 ഡിസംബര്‍, 2009 സെപ്തംബര്‍, 2017 ജനുവരി എന്നീ തിയതികളില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചു-കമ്മറ്റി ട്വീറ്റ് ചെയ്തു.
ഇന്നലെ ഗുജറന്വാലാ ഭീകരവിരുദ്ധ കോടതിയിലേയ്ക്ക് ജാമ്യം എടുക്കാന്‍ പോകവേയാണ് അറസ്റ്റ് നാടകം വീണ്ടും അരങ്ങേറിയത്.
‘തങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വാദത്തിനെ കളിയാക്കിക്കൊണ്ടാണ് കമ്മിറ്റി പാക്കിസ്ഥാനെ പരിഹസിച്ച് മറുപടി എഴുതിയത്.
രണ്ടുദിവസം മുന്‍പ് ജമാഅത്ത് ഉദ് ദഅവ നേതാവായ ഹാഫിസിനും മൂന്ന് കൂട്ടാളികള്‍ക്കും50,000 പാക്കിസ്ഥാന് രൂപവീതം ജാമ്യത്തുകയില്‍ ആഗസ്റ്റ് 31 വരെ ജാമ്യം അനുവദിച്ചത്.
നടക്കാനിരിക്കുന്ന ട്രംപ്-ഇംമ്രാന്‍ ഖാന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പാക്കിസ്ഥാന് നടത്തിയ ഭീകരവിരുദ്ധ നടപടിയായി അന്താരാഷ്ട്രസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള അടവാണ് അമേരിക്കന്‍ കമ്മിറ്റി പൊളിച്ചത്.
പാക്കിസ്ഥാനോട് ട്രംപ് കാണിക്കുന്ന ഇരട്ടത്താപ്പിനുള്ള കൃത്യമായ മറുപടിയും ഭാരതം എന്നും ആരോപിക്കുന്ന പാക്കിസ്ഥാന്റെ ഭീകര അനുകൂല നിലപാടും സാധൂകരിക്കുന്ന മറുപടിയാണ് അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം നല്‍കിയത്.