ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസില്‍ പാകിസ്ഥാനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കേസില്‍ പാകിസ്ഥാനാണ് വിജയിച്ചതെന്ന പാകിസ്ഥാന് സര്‍ക്കാരിന്റെ ട്വീറ്റിനെയാണ് ഗിരിരാജ് സിംഗ് പരിഹസിച്ചത്. പാകിസ്ഥാന്റെ കുറ്റമല്ലെന്നും വിധി ഇംഗ്ലീഷിലായിരുന്നുവെന്നുമാണ് ഗിരിരാജ് സിംഗ് മറുപടിയായി ട്വീറ്റ് ചെയ്തത്.
കുല്ഭൂഷണ് ജാദവ് കേസില്‍ വലിയ വിജയമാണ് പാകിസ്ഥാന് നേടിയതെന്നും കുല്‍ഭൂഷണെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞെന്നുമാണ് പാകിസ്ഥാന് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്.
വിധിയുടെ നേര് വിപരീതമായ കാര്യങ്ങളാണ് പാക് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്ന കാര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ വിധി ഇംഗ്ലീഷിലായതിനാലാണ് പാകിസ്ഥാന് അങ്ങനെ തോന്നുന്നതെന്ന് ഗിരിരാജ് സിംഗ് തിരിച്ചടിച്ചു. കേന്ദ്രമന്ത്രിയുടെ ഈ മറുപടി സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായാണ് ആന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്. പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു. ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് 16 ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ജഡ്ജിമാര്‍ ബഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ 15 പേരും ഇന്ത്യയെയാണ് അനുകൂലിച്ചത്.