ന്യൂഡല്‍ഹി: അയോധ്യ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം . പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി താരുമാനം അറിയിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ മാസം 31 ന് കോടതി റിപ്പോര്‍ട്ട് പരിശോധിക്കും.
ആഗസ്റ്റ് 15ന് സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വാദം കേള്‍ക്കല്‍ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍, അന്യായക്കാരന്റെ ഹര്‍ജിയെ തുടര്‍ന്ന് മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് കേസില്‍ വിധി പറയും എന്നാണ് സൂചന. നവംബര്‍ 17ന് ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ അയോധ്യ കേസില്‍ കോടതി വിധി പറഞ്ഞേക്കും.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അയോധ്യ കേസില്‍ മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.