ചെന്നൈ: ശരവണ ഭവന് ഹോട്ടല്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു. ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേ അസുഖം കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശനിയാഴ്ച രാത്രി ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ മകന് നല്കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്കി. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
സുപ്രീംകോടതി ശിക്ഷ ശരിവച്ചിട്ടും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ പോകുന്നത് വൈകിപ്പിക്കാന്‍ രാജഗോപാല്‍ ശ്രമിച്ചു. എന്നാല്‍, സുപ്രീം കോടതി അന്ത്യശാസന നല്‍കിയതോടെയാണ് ഇയാള്‍ കീഴടങ്ങിയത്. ഹോട്ടല്‍ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്. 2001ലാണ കേസിനാസ്പദമായ സംഭവം.