ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജൂലൈ 20 ന് കാര്‍ഗില്‍ സന്ദര്‍ശിക്കും. കര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ജവാന്മാര്ക്ക് ആദരവ് അര്‍പ്പിക്കാനാണ് രാജ്നാഥ് സിംഗ് കാര്‍ഗില്‍ സന്ദര്‍ശിക്കുന്നത്.
കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജ്യോതി പ്രയാണത്തിന് അദ്ദേഹം ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചതും രാജ്നാഥ് സിംഗ് ആയിരുന്നു. ജൂലൈ 14 ന് ഇന്ത്യാ ഗേറ്റിലെ നാഷണല്‍ വാര് മ്യൂസിയത്തില്‍ നിന്നും ആരംഭിച്ച ജ്യോതി പ്രയാണം 11 നഗരങ്ങള്‍ കടന്ന് ദ്രാസിലെത്തിയാണ് അവസാനിക്കുന്നത്.
രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര ജവാന്മാര്ക്ക് അദ്ദേഹം ആദരവ് അര്‍പ്പിച്ച് കൊണ്ടാണ് അദ്ദേഹം ജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിനായി ജീവന് നല്കിയ ജവാന്മാരുടെ കുടുംബത്തെയും അദ്ദേഹം അനുസ്മരിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഉത്തരമേഖലാ കരസേനാ മേധാവി ലഫ്റ്റനന്റ് രണ്‍ബീര്‍ സിംഗ് തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കാര്‍ഗില്‍ വിജയാഘോഷത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്താകമാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.