കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗോമ നഗരത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പ്രഖ്യാപനം. രോഗം തടയിടുന്നതിന്റെ മുന്നോടിയായി യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
എബോള രോഗം ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ജനീവയില്‍ അടിയന്തര മീറ്റിംഗ് വിളിച്ചിരുന്നതിനെത്തുടര്ന്നാണ് പ്രഖ്യാപനം. കോംഗോയില്‍ 16,00 ലധികം പേരാണ് ഇതുവരെ എബോള ബാധിച്ച് മരിച്ചത്.
റുവാണ്ടന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗോമയിലേക്ക് വൈറസ് പടരുമോയെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ ഭയപ്പെട്ടിരുന്നതിനാല്‍ മാസങ്ങള്‍ക്കു മുന്‍പേ രോഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യമന്ത്രാലയം തുടങ്ങിയിരുന്നു.
അതേസമയം സഞ്ചാരത്തിനോ വ്യാപാരത്തിനോ യാതൊരു വിലക്കും പ്രഖ്യാപിച്ചിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.