ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന് അബ്ബാസി അറസ്റ്റില്‍. ലാഹോറിലെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്. അഴിമതി ആരോപണം നേരിടുന്നതിനിടയിലാണ് അറസ്റ്റ്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പിഎംഎല്‍-എന്‍ പുറത്തുവിട്ട അറസ്റ്റ് വാറണ്ടിന്റെ പകര്‍പ്പില്‍ അഴിമതിയും തെറ്റായ നടപടിക്രമങ്ങളുമാണ് അറസ്റ്റിനു കാരണമെന്നു പറയുന്നു.
നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഉദ്യോഗസ്ഥരാണ് ഷഹീദ് കഖാന് അബ്ബാസിയെ അറസ്റ്റു ചെയ്തതെന്നു മുസ്ലിം ലീഗ്- നവാസ് (പിഎംഎല്‍ – എന്‍) നേതാവ് അഹ്സാന് ഇക്ബാല്‍ അറിയിച്ചു.
2015ല്‍ എല്‍എന്‍ജി ഇറക്കുമതിക്കു കരാര്‍ നല്കിയല് 22,000 കോടി രൂപയുടെ അഴിമതി കേസില്‍ ഷഹീദ് കഖാന് അബ്ബാസിനെ മുഖ്യപ്രതിയാക്കി എന്‍എബി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സുപ്രീം കോടതി അയോഗ്യത കല്‍പ്പിച്ചതോടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്തായ നവാസ് ഷരീഫിനു പകരം 2017 ഓഗസ്റ്റ് ഒന്നിനാണ് ഇടക്കാല പ്രധാനമന്ത്രിയായി ഷഹീദ് കഖാന് അബ്ബാസ് സ്ഥാനമേറ്റത്. എന്നാല്‍ ഒരു വര്‍ഷത്തിനു താഴെ മാത്രമെ പദവിയില്‍ ഉണ്ടായിരുന്നുള്ളു.