കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 12 ചലച്ചിത്ര ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന നേതാവായ മുകുള്‍ റോയ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മറ്റു പാര്‍ട്ടികളിലെ നിരവധി നേതാക്കളാണ് ബിജെപിയിലേക്കെത്തുന്നത്. നിരവധി കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ഒരു സി പി എം എംഎല്‍എയും കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്കൊപ്പം അന്‍പതോളം കൗണ്‍സിലര്‍മാരും ബിജെപിയിലേക്കെത്തിയിരുന്നു. ജൂണ്‍ 16 ന് ബംഗാളിലെ കോണ്‍ഗ്രസ് വക്താവ് പ്രസന്‍ജീത് ഘോഷും ബോഗോണിലെ തൃണമൂല്‍ എംഎല്‍എ ബിശ്വജിത് ദാസും 12 കൗണ്‍സിലര്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
നൗപാരയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ സുനില്‍ സിംഗും 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിശ്വജിത്ത് ദാസും 12 കൗണ്‍സിലര്‍മാരും ബിെജപിയിലേക്കെത്തിയത്.