ആറ് മാസത്തെ യു.എ.ഇ സന്ദർശന വിസ അപേക്ഷ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങങ്ങളിൽ നിന്നും സ്വീകരിക്കും.

ആറ് മാസത്തെ സന്ദർശന വിസ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ ചാനൽ സംവിധാനത്തിലൂടെയാണ് സ്വീകരിക്കുകയെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.വിസക്ക് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങങ്ങളിൽ നിന്നും അപേക്ഷിക്കാം. യു.എ.ഇ ഗവൺമെന്റ് ഈയിടെ പ്രഖ്യാപിച്ച സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് വർഷത്തെയും പത്ത് വർഷത്തെയും ദീർഘകാല വിസയെടുക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ ആറുമാസത്തെ സന്ദർശന വിസ അനുവദിക്കുക.
ആറുമാസം കഴിഞ്ഞാൽ ദീർഘകാല വിസയിലേക്ക് മാറാനും പുതുക്കാനും ഇതിലൂടെ കഴിയും. നിക്ഷേപകർക്കും സംരംഭകർക്കും പ്രതിഭാധനരായ പ്രഫഷനലുകൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമായ വിസയാണിത്. ആറുമാസ വിസാകാലാവധി സമയത്ത് തന്നെ രാജ്യത്തിന് പുറത്ത് പോയി വരാനും നിക്ഷേപ, സംരംഭമടക്കമുള്ളവയ്ക്കായുള്ള ദീർഘകാല വിസ നടപടിക്രമങ്ങൾ നടത്താനും ഇതിലൂടെ സാധിക്കും.യു.എ.ഇയിൽ ദീർഘകാല വിസയുടെ പ്രഖ്യാപനം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം ആറായിരത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..