KeralaNews

ദാര്‍ശനിക ഭാരതത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഏകസംഘടനയാണ് ആര്‍ എസ് എസ്: ജേക്കബ് തോമസ്

രാഷ്ട്രസേവനം നടത്താനാണ് സിവില്‍സര്‍വ്വീസിന്റെ ഭാഗമായത് അതിനാല്‍ രാഷ്ട്രസേവനം നടത്തുന്ന ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല.

കൊച്ചി: ഭാരതത്തെ വ്യത്യസ്ത തലത്തില്‍ നോക്കിക്കാണാമെന്നും അതില്‍ ഒരിക്കലും വ്യതിചലിക്കാത്ത ദാര്‍ശനിക ഭാരതത്തിന്റെ രക്ഷ ജീവിതവ്രതമാക്കിയ സംഘടനയാണ് ആര്‍എസ്എസ് എന്നും ജേക്കബ് തോമസ് ഐഎഎസ് പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗരത്തിന്റെ ഐടി മിലന്‍ ഗുരുപൂജ പരിപാടിയില്‍ അധ്യക്ഷഭാഷണം നടത്തുകയായിരുന്നു മുന്‍ ഡിജിപി. ലോകത്തിലെ ഏറ്റവും വലിയ എന്‍ജീഒ എന്ന നിലയില്‍ അവര്‍ അത്ഭുതങ്ങളാണ് ചെയ്യുന്നത്. ദേശസ്‌നേഹപരമായ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുമ്പോഴും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ പിന്നില്‍ നില്‍ക്കാന്‍ മാത്രം പരിശീലിച്ച അവരുടെ നിസ്വാര്‍ത്ഥതയാണ് എന്നെ ആകര്‍ഷിച്ചതെന്നും പറഞ്ഞ ജേക്കബ് തോമസ് ആര്‍എസ്എസിനോട് ശത്രുതാമനോഭാവം പുലര്‍ത്തുന്ന കേരള സര്‍ക്കാറിന്റെ നടപടികളെ വിമര്‍ശിച്ചു. ശബരിമലവിഷയത്തില്‍ പോലീസില്‍ നിന്ന് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച മുന്‍ ഡിജിപി ജനങ്ങള്‍ അറിയേണ്ട വിവരങ്ങള്‍ ആര്‍എസ്എസ അറിഞ്ഞാലെന്താ കുഴപ്പം അവര്‍ ഇന്ത്യക്കാരല്ലെ? ജനതയുടെ ഭാഗമല്ലെ അദ്ദേഹം ചോദിച്ചു. സര്‍വ്വീസിലിരിക്കുമ്പോള്‍ ആര്‍എസ്എസ് പോലുള്ള സംഘടനകളുടെ പരിപാടികളില്‍ പങ്കടുക്കുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രസേവനം നടത്താനാണ് സിവില്‍സര്‍വ്വീസിന്റെ ഭാഗമായത് അതിനാല്‍ രാഷ്ട്രസേവനം നടത്തുന്ന ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും ജേക്കബ് തോമസ് മറുപടി നല്‍കി.

ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തീയ വിദ്യര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി ഭാരതീയ ഗുരുസങ്കല്പം പഠിപ്പിച്ചത് സ്വാര്‍ത്ഥത വെടിഞ്ഞ് ത്യജിക്കാനാണെന്നും ഭരണാധികാരികള്‍ എന്നും ഗുരുക്കന്മാര്‍ കാണിച്ചു തരുന്ന ധാര്‍മ്മിക പാതയിലൂടെ മാത്രമേ നടന്നിട്ടുള്ളു എന്നും അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് സ്ഥാപകന്‍ ജനങ്ങള്‍ അവരുടെ ധനത്തോടുള്ള ആഗ്രഹം വെടിഞ്ഞ് രാഷ്ട്രസേവനം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് ഗുരുപൂജാ പദ്ധതി ആവിഷ്‌കരിച്ചത് എന്ന് ഓര്‍മ്മിപ്പിച്ച വത്സന്‍ തില്ലങ്കേരി, സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്നേവരെ ആരുടെ മുന്നിലും പണത്തിനുവേണ്ടി കൈനീട്ടാത്തവരാണ് സംഘപ്രവര്‍ത്തകരെന്നും സൂചിപ്പിച്ചു. ചടങ്ങില്‍ ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സഹസംഘചാലക് ഡോ.കൃഷ്ണമൂര്‍ത്തി സന്നിഹിതനായിരുന്നു.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close