കൊച്ചി:വ്യാജ രേഖാ കേസ്സില്‍ സീറോ ബലബാര്‍ എറണാകുളം-അങ്കമാലി അതിരൂപതകളിലെ മെത്രാന്മാരുടെ സമരം പുതിയ വഴിത്തിരിവില്‍.ഫാദര്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള പുരോഹിതന്മാരാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആസ്ഥാനത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുന്നത്.ആലഞ്ചേരി സ്ഥാനം ഒഴിയണമെന്നും ഒരുകാരണവശാലും ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന സിനഡിന് അധ്യക്ഷം വഹിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.സിനഡില്‍ 5 അംഗങ്ങളാണുള്ളത്. ഇവരെത്തി തങ്ങളുടെ ആവശ്യങ്ങള്‍ കേട്ട് സത്യാവസ്ഥ സ്വയം ബോധ്യപ്പെടണമെന്നും വൈദികരാവശ്യപ്പെട്ടു.ഇതിനെത്തുടര്‍ന്ന് സിനഡ് അംഗങ്ങള്‍ ഇടപെട്ടതായും വൈദികരുമായി ഇന്ന് വൈകിട്ട് ചര്‍ച്ചനടത്തുമെന്നാണ് പുതിയ സൂചന.
സത്യഗ്രഹം നടത്തുന്ന പുരോഹിതരുന്നയിക്കുന്ന മറ്റൊരു ആവശ്യം അവര്‍ക്കെതിരെ അനാവശ്യമായി കൊടുത്തിരിക്കുന്ന കേസ്സുകള്‍ പിന്‍വലിക്കണമെന്നതാണ്.അത് പൊതുസമൂഹത്തില്‍ അവരുടേയും സഭയുടെയും സല്‍പ്പേരിന് കളങ്കം വരുത്തിയിരിക്കുകയാണെന്നും വ്യക്തമാക്കി.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 14 ക്രിമിനല്‍ കേസ്സുകള്‍ നേരിടുന്നയാളാണെന്നും അതിനാല്‍ തന്നെ സഭയുടെ സുപ്രധാന സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സമരം നടത്തുന്ന പുരോഹിതര്‍ കുറ്റപ്പെടുത്തുന്നു.
അപ്രതീക്ഷിതമായി ഒരു വിഭാഗം വൈദികരുടെ പ്രതിഷേധത്തെതുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് വൈദികരുടെ സമരത്തെ തുടര്‍ന്ന് ബിഷപ്പ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്നലെ പുരോഹിതരും ബിഷപ്പും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സത്യഗ്രഹം ആരംഭിച്ചത്.