ന്യൂ ഡല്‍ഹി: ധനബില്ലിന്റെ ഭാഗമായി രാജ്യത്തെ പ്രത്യക്ഷ, പരോക്ഷ നികുതി, കള്ളപ്പണ നിയന്ത്രണം,ധനകാര്യ വിപണികള്‍, കേന്ദ്ര റോഡ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങളില്‍ ഭേദഗതി. ജിഎസ്ടി, ബിനാമി, സെബി, റിസര്‍വ് ബാങ്ക് അടക്കമുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും.
ലോകസഭയില്‍ ഇന്നലെ ധനമന്ത്രി രണ്ടാം ധനബില്‍ അവതരിപ്പിച്ച വേളയില്‍ നിയമ ഭേദഗതികളെക്കുറിച്ച് വിശദീകരിച്ചു. മേക്ക് ഇന്‍ ഇന്ത്യ എന്ന അജന്‍ഡ മുന്നില്‍ കണ്ടുകൊണ്ടാണു നികുതി വ്യവസ്ഥയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത്.
രാജ്യത്തു നിര്‍മ്മാണ പ്രവര്‍ത്തികള്‍ വര്‍ധിക്കേണ്ടതുണ്ടെന്നും ചെറുകിട, നാമമാത്ര സംരംഭങ്ങള്‍ക്കു കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് ജിഎസ്ടിയിലെ മാത്രം അഞ്ചു ഭേദഗതികളെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രധാനമായ നിയമഭേദഗതികളിന്മേലും പാര്‍ലമെന്റിനെ മറികടക്കാനും വിശദമായ ചര്‍ച്ചയും നിയമനിര്‍മാണ സഭയുടെ പരിശോധനയും ഒഴിവാക്കാനുമാണു ഇവയെ ധനബില്ലിന്റെ ഭാഗമാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.