ബംഗളൂരു: കര്‍ണ്ണാടകയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരവേ സഭയില്‍ വികാരാധീനനായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. തനിക്ക് മുഖ്യമന്ത്രിയായി തുടരണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും സാഹചര്യങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും കുമാരസ്വാമി പറഞ്ഞു.
വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന് ഇന്നോ നാളെയോ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും പക്ഷേ വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പൂര്‍ത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. വിശ്വാസ പ്രമേയത്തെ മേലുള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ ശബ്ദ വോട്ട് നടത്തും.
എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് ഉള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ല. തുടര്‍ന്ന് സഭ മൂന്ന് മണിവരെ പിരിയുകയായിരുന്നു.