ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിന് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് 15 ന് റെഡ്ഫോര്‍ട്ടില്‍ വച്ചുള്ള പ്രസംഗത്തില്‍ ഉള്പ്പെടുത്തേണ്ടതെന്തൊക്കെയെന്ന് നിര്‍ദ്ദേശിക്കാമെന്നും, നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്നിലൂടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. നമോ ആപ്പില്‍ പുതുതായി തയ്യാറാക്കിയ ഓപ്പണ്‍ ഫോറങ്ങള്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞതവണത്തെ പ്രസംഗത്തിന്റെ ചിത്രവും ഇതോടൊപ്പം അദ്ദേഹം ട്വിറ്ററില്‍ പങ്ക് വച്ചു.
എന്നാല്‍ നിമിഷങ്ങള്‍ക്കകം നിരവധി ആളുകളാണ് പോസ്റ്റിന് താഴെ നിര്‍ദ്ദേശങ്ങളുമായി എത്തിയത്. പ്ലാസ്റ്റിക് ഉപേക്ഷിക്കാനും, കൂടുതല്‍ മരങ്ങള്‍ നട്ട് പ്രകൃതിയെ സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടണമെന്നും ഒരാള്‍ മറുപടി നല്കി. സ്ത്രീ സുരക്ഷാ ബില്‍ എത്രയും വേഗം പാസാക്കണണെന്നും, യുവത്വത്തെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷങ്ങളിലും സമാനമായ രീതിയില്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു.