ന്യൂഡല്‍ഹി : പാവങ്ങളുടെ എ.സി ട്രെയിനെന്നറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ റെയില്‍വേ . ട്രെയിനുകള്‍ നിര്‍ത്തലാക്കുമെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ട്രെയിനുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുകയോ ചെയ്യുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കത്ഗോദമില് നിന്ന് ജമ്മുവിലേക്കും കാണ്പൂരിലേക്കുമുള്ള ഗരീബ് രഥ് ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളാക്കി നേത്തെ മാറ്റിയിരുന്നു.
2006 ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരുന്നപ്പോഴാണ് ഗരീബ് രഥ് സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിച്ചത്. കുറഞ്ഞ ചിലവില്‍ എ.സി യാത്ര ലഭ്യമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 26 ഗരീബ് രഥ് ട്രെയിനുകളാണ് നിലവില്‍ രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്.