കൊളംബോ: ഇന്ത്യയെ പോലെ ദേശസ്നേഹവും എല്ലാവരും വിശ്വസിക്കുന്ന ഒരു നേതാവുമാണ് ശ്രീലങ്കയ്ക്കു വേണ്ടതെന്ന് ശ്രീലങ്കന്‍ ബുദ്ധ സന്ന്യാസി ഗലഗോഡ അത്തേ ജ്ഞാനസാര തീറോ.
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലെന്ന മോദി നയത്തില്‍ നിന്നും ഭൂരിപക്ഷ സിംഹള സമൂഹത്തിനും പഠിക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിംഹള ബുദ്ധമത പുരോഹിതന്മാര് അടങ്ങുന്ന ബോഡു ബാലസേനയുടെ ജനറല്‍ സെക്രട്ടറിയാണ് ജ്ഞാനസാര തീറോ. പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പുനല്‍കിയതിനെ തുടര്‍ന്നു ഈ വര്‍ഷം മെയ് മാസത്തിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കേണ്ടതെന്ന് ബോഡു ബാലസേന തീരുമാനിച്ചിട്ടില്ലെന്നും ജ്ഞാനസാര തീറോ പറഞ്ഞു.