റിയാദ് : പോലീസ് വേഷത്തില്‍ മദ്യപിച്ചെത്തി വനിതയെ പീഡിപ്പിച്ച മൂന്ന് പാക്കിസ്ഥാന് പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടര്‍ന്നാണ് സൗദി ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്.
ജിദ്ദയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് പോലീസ് വേഷത്തില്‍ യുവതിയുടെ വീട്ടിലെത്തിയ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ പീഡിപ്പിക്കണമെന്ന ഉദേശ്യത്തോടെ മറ്റൊരു യുവതിയുടെ വീടിന്റെ വാതില്‍ തകര്‍ക്കുകയും ചെയ്തു. അന്വേഷണ സംഘം പ്രതികളെ പിടികൂടി ക്രിമിനല്കോടതിയ്ക്ക് കൈമാറുകയായിരുന്നു.