യു.എ.ഇ.യുടെ വിവിധഭാഗങ്ങളിൽ ഉത്പാദിപ്പിക്കുന്ന വിശേഷപ്പെട്ട ഈന്തപ്പഴങ്ങളുടെ വലിയ പ്രദർശനമാണ് ഇത്തവണ ലിവ അന്താരാഷ്ട്ര ഈന്തപ്പഴ മേളയിൽ ഒരുക്കിയിരിക്കുന്നത്. ഈന്തപ്പഴ കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വർഷങ്ങളായി ലിവയില്‍ മേള സംഘടിപ്പിക്കുന്നത്.പത്തുദിവസം നീണ്ടു നിൽക്കുന്ന ഈന്തപ്പഴോൽസവത്തിൽ വിവിധയിനം ഈന്തപ്പഴങ്ങളും കൃഷിരീതികളും വിളകളും പ്രദര്‍ശിപ്പിക്കുന്നുണ്ട് . കൂടാതെ ഈന്തപ്പഴത്തില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ഈന്തപ്പനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാക്കുന്ന നിത്യോപയോഗവസ്തുക്കളുടെ പ്രദര്‍ശനം എന്നിവയെല്ലാം സന്ദർശകർക്കായി ഒരുക്കിയിട്ട് .മികച്ച ഈന്തപ്പഴം, കൃഷിരീതി, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മറ്റ് വിളകള്‍, ഏറ്റവും വലിപ്പം കൂടിയ ഈന്തപ്പനക്കുല എന്നിവയ്ക്കടക്കം വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളാണ് നൽകുന്നത്.ഈന്തപ്പഴങ്ങളുടെ രുചി, വലിപ്പം, രൂപം, നിറം, ശ്രേണി എന്നിവയെല്ലാം പരിഗണിച്ചാണ് വിജയികളെ കണ്ടെത്തുന്നത്.
അബുദാബി മുന്‍സിപ്പാലിറ്റിയുടെ മേൽനോട്ടത്തിലുള്ള വെസ്റ്റമനജ്മെൻറ് കമ്പിനിയായ തദ്വീർ ന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ പരിപാടികളും മേളയോടൊപ്പം ഒരുക്കിയിട്ടുണ്ടെന്ന് തദ്വീർ പ്രതിനിധി ഫാത്തിമ അഹമ്മദ് അൽ ഹാർമോഡി പറഞ്ഞു. ജൂലായ് 27 വരെ നടക്കുന്ന മേളയുടെ പ്രവേശനം സൗജന്യമാണ്.എല്ലാദിവസവും വൈകുന്നേരം നാലുമണി മുതൽ പത്തുമണിവരെയാണ് മേള നടക്കുക