കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളിയാഴ്ച്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ചെറുവണ്ണൂര്‍-നല്ലളം പ്രദേശത്ത് വെള്ളം കയറി. ഈ ഭാഗത്തുള്ള 36 കുടുംബങ്ങളിലെ 191 പേരെ നല്ലളം യു.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന് അറിയിച്ചു.
നാല് താലൂക്കുകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള കണ്ട്രോള് റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 0495-2372966(കോഴിക്കോട്),0495-2223088 (താമരശ്ശേരി),0496-2522361 (വടകര),0496-2620235(കൊയിലാണ്ടി), കളക്ട്രേറ്റ്-1077