കോട്ടയം : ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചു മൂടിയതായി പോലീസ് കേസ് എടുത്തു. ആനിക്കാട് കാരിക്കാമലയിലാണ് സംഭവം നടന്നത് . കീഴ്വായ്പൂര് പോലീസ് ആണ് കേസ് എടുത്തത് . പ്രസവിച്ച ശേഷം വീട്ടുകാരുടെ അറിവോടുകൂടി വീടിനു പുറത്തുള്ള പറമ്പിൽ കുഴിച്ചിടുകയായിരുന്നു .
തിരുവല്ല ആർ ഡി യോ യുടെ നേതൃത്വത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . കുഞ്ഞിനെ ജീവനോടെയാണോ കുഴിച്ചിട്ടത് എന്ന സംശയം സ്ഥിരീകരിക്കാനുണ്ടെന്നു പോലീസ് പറഞ്ഞു .
വെള്ളിയാഴ്ച്ച രാവിലെ യുവതി വീട്ടിനകത്തു പ്രസവിക്കുകയും തുടർന്ന് കുഞ്ഞിനെ വീടിനു പുറകിൽ കുഴിച്ചിട്ടിരിക്കാമെന്നു പോലീസ് സംശയിക്കുന്നു .യുവതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയിരിക്കുക എന്നാണ് പോലീസ് സംശയിക്കുന്നത് .