ടെഹ്റാന്/വാഷിങ്ടന്‍: രാജ്യാന്തര സമുദ്രനിയമലംഘനം നടത്തിയെന്ന് ആരോപിച്ചു ഇറാന് പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യക്കാരും . സ്റ്റെനാ ഇംപെറോയില്‍ എന്ന ബ്രിട്ടിഷ് കപ്പല്‍ ശനിയാഴ്ച്ച ഹോര്‍മുസ് കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തതായി ഇറാന് വ്യക്തമാക്കിയിരുന്നു.
കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. കപ്പല്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്നും എല്ലാരും സുരക്ഷിതരാണെന്നും ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബള്‍ക്ക് അറിയിച്ചു.
അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപം എത്തിയതിനുശേഷമാണ് കപ്പല്‍ ഗതിമാറി സഞ്ചരിച്ചു തുടങ്ങിയതെന്ന് ഉടമകള്‍ പറഞ്ഞു.എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും യുകെ, സ്വീഡന് സര്‍ക്കാരുകളുമായി മോചനത്തിനായി ബന്ധപ്പെട്ട് വരുകയാണെന്നും കമ്പനി വ്യക്തമാക്കി.
സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാന് പിടിച്ചെടുത്തത്.