ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഗുരുതരാവസ്ഥ കണ്ടിട്ടും ഡോക്ടര്‍മാര്‍ വേണ്ടതൊന്നും ചെയ്തില്ലെന്ന് ജ്യുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് നാരായണക്കുറുപ്പ് നിരീക്ഷിച്ചു.
തീര്‍ത്തും അവശനിലയിലായിരുന്നിട്ടും സാധാരണ ഒരു ഓ.പി കേസ്സായി മാത്രമാണ് ഡോക്ടര്‍മാര്‍ പരിഗണിച്ചതെന്നാണ് അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടതെന്ന് ജസ്റ്റിസ് വ്യക്തമാക്കി. അള്‍ട്രാസൗണ്ട് സ്കാന്‍ എടുത്തെങ്കിലും ചെസ്റ്റ് എക്സ് റെ എടുത്തിരുന്നില്ല.വാരിയെല്ലിന്റെ പൊട്ടല്‍ കണ്ടത്തിയില്ല.
രോഗിയുടെ ചികിത്സ കുറ്റകരമായ അലംഭാവത്തോടെ അകാരണമായി വൈകിപ്പിച്ചതായി ബോധ്യപ്പെട്ടിരിക്കുകയാണ്.രണ്ട് ദിവസം പീരുമേടിലും ഒരു ദിവസം കോട്ടയത്തും ആശുപത്രിയ്ല്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് നിര്‍ണ്ണായക സമയത്ത് കിട്ടേണ്ട ചികിത്സ നല്താതിരുന്നത് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥയായിട്ടാണ് കമ്മീഷന് വിലയിരുത്തുന്നത്.
പോലീസ് ഈ അലംഭാവത്തിന് കൂട്ടുനിന്നതായി തുടക്കത്തിലെ ഉണ്ടായിരുന്ന സംശയത്തിന് ബലംകൂട്ടുന്നതാണ് ജ്യുഡീഷ്യല്‍ കമ്മീഷന്റെ നിരീക്ഷണം