ന്യൂഡല്‍ഹി : ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താന്‍ പെടാപാടുപ്പെട്ട് സിപിഐ. ദേശീയരാഷ്ട്രീയത്തിലെ പാരമ്പര്യം പരിഗണിച്ച് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തണം എന്നാണ് സിപിഐയുടെ വാദം. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനൊരുങ്ങുകയാണ് പാര്‍ട്ടിനേതൃത്വം.
എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് സിപിഐ. നാലു സംസ്ഥാനങ്ങളില്‍ ആറുശതമാനം വോട്ടെന്ന മാനദണ്ഡത്തിലേക്കെത്താന് പാര്‍ട്ടിക്ക് കഴിയില്ല. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലായി ആറുശതമാനം വോട്ടുണ്ടെന്നതാണ് സിപിഐ മുന്നോട്ട് വയ്ക്കുന്ന വാദം.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഉള്‍പ്പടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ദയനീയതോല്‍വി ഏറ്റുവാങ്ങിയത് പല രാഷ്ട്രീയപാര്‍ട്ടികളെയും ദേശീയപാര്‍ട്ടി പദവി സംബന്ധിച്ച് ആശങ്കയിലാഴ്ത്തിയിരുന്നു. സിപിഐക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്,
എന്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ദേശീയപാര്‍ട്ടി പദവി നഷ്ടമാകും.
ദേശീയപാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കും. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ പാര്‍ട്ടികളുടെ ദേശീയപാര്‍ട്ടി പദവി ഭീഷണി നേരിടുകയാണ്. നിലവില്‍ രാജ്യത്ത് എട്ട് പാര്‍ട്ടികള്‍ക്കാണ് ദേശീയപാര്‍ട്ടി പദവിയുള്ളത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രാജ്യത്ത് മുഴുവന്‍ ഒരു തിരഞ്ഞടുപ്പ് ചിഹ്നം നിലനിത്തണമെങ്കില്‍ ദേശീയ പാര്‍ട്ടിപദവി വേണം