India

ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം : കാർഗിൽ യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രതിരോധ മന്ത്രി

കാര്‍ഗില്‍: കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദരവ് അര്‍പ്പിച്ചു. ശ്രീനഗറിലെത്തിയ അദ്ദേഹം സൈനികോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.

കാര്‍ഗില്‍ യുദ്ധ സ്മാരകങ്ങള്‍ സന്ദര്‍ശിച്ച് വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിക്കുമെന്നും ജമ്മുവിലെ കത്വാ, ബസംതര്‍ പ്രദേശത്ത് സുരക്ഷാ സേന നിര്‍മ്മിച്ച രണ്ട് പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ജവാന്മാരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Loading...

കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജ്യോതി പ്രയാണത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചതും രാജ്നാഥ് സിംഗ് ആയിരുന്നു. ജൂലൈ 14 ന് ഇന്ത്യാ ഗേറ്റിലെ നാഷണല്‍ വാര്‍ മ്യൂസിയത്തില്‍ നിന്നും ആരംഭിച്ച ജ്യോതി പ്രയാണം 11 നഗരങ്ങള്‍ കടന്ന് ദ്രാസിലെത്തിയാണ് അവസാനിക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കൊണ്ടാണ് അദ്ദേഹം ജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിനായി ജീവന്‍ നല്‍കിയ ജവാന്മാരുടെ കുടുംബത്തെയും അദ്ദേഹം അനുസ്മരിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഉത്തരമേഖലാ കരസേനാ മേധാവി ലഫ്റ്റനന്റ് രണ്‍ബീര്‍ സിംഗ് തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കാര്‍ഗില്‍ വിജയാഘോഷത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്താകമാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

436 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close