ന്യൂഡല്‍ഹി : ഷീല ദീക്ഷിതിന്റെ പെട്ടന്നുള്ള വിയോഗത്തില്‍ അതിയായ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയുടെ വികസനത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നോതാവാണ് അവര്‍. ഊഷ്മളവും മാന്യവുമായ വ്യക്തിത്വത്തിനുടമയായിരുന്നു ഷീല ദീക്ഷിത് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഷീല ദീക്ഷിതിന്റെ ഭരണകാലം ഡല്‍ഹിയുടെ മാറ്റങ്ങളുടെ കൂടി കാലമായിരുന്നുവെന്നും, അതിന്റെ പേരില്‍ ഷീല ദീക്ഷിതിനെ ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കുമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെകീട്ട് നാലുമണിയോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചത്. 81 വയസ്സായിരുന്നു.