കൊച്ചി : സംഗീതജ്ഞന് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ മിമിക്രി താരം കലാഭവന്‍ സോബി നല്കിയ മൊഴി കള്ളമെന്ന് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി.
അപകടസമയത്ത് താന്‍ ആ വഴി വന്നിരുന്നുവെന്നും
സംശയാസ്പദമായി ജിഷ്ണു,വിഷ്ണു എന്നിവരെ കണ്ടെന്നുമായിരുന്നു മൊഴി. സംഭവസ്ഥലത്തുനിന്ന് ഒരാള്‍ ഓടി പോകുന്നതും മറ്റൊരാള്‍ ധൃതിയില്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടെന്നാണ് സോബി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ പരിശോധനയില്‍ ഇവര്‍ സംഭവസ്ഥലത്ത് ഇല്ലായിരുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
അമിതവേഗമോ, അശ്രദ്ധമായ ഡ്രൈവിംങോ ആയിരിക്കാം ബാലഭാസ്കറിന്റെ മരണത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. അപകട സ്ഥലത്ത് അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് സ്ഥീരീകരിക്കുകയാണ് വേണ്ടതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.