UAE

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച സംഗീത പരിപാടി ” ആർക്കും പാടാം” ശ്രദ്ധേയമായി.

പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ  അജയ് ഗോപാൽ ഗാനം ആലപിച്ചുകൊണ്ട്  ” ആർക്കും പാടാം”  ഉദ്‌ഘാടനം ചെയ്തു  .  കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട്  എ . കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.  സാഹിത്യവിഭാഗം  സെക്രെട്ടറി  അബ്ദുൽ ഗഫൂർ  മുഖ്യാതിഥി അജയ് ഗോപാലിന്‌  പുസ്തകം സമ്മാനിച്ചു.  സെന്റർ ജനറൽ സെക്രെട്ടറി  ബിജിത്  കുമാർ സംസാരിച്ചു.  കലാവിഭാഗം  ആക്ടിംഗ് സെക്രെട്ടറി   അരുൺ കൃഷ്ണൻ  സ്വാഗതവും  സെന്റർ ജോയിന്റ്  സെക്രെട്ടറി നിർമൽ തോമസ് നന്ദിയും പറഞ്ഞു.

ബാദുഷ  അവതാരകനായിരുന്നു  . 25 ഗായികാ ഗായകന്മാർ പങ്കെടുത്ത ഈ സംഗീത രാവിൽ പഴയതും പുതിയതുമായ നിരവധി  പ്രശസ്ത ഗാനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ആഗ്രഹമുള്ള ഏവർക്കും പാട്ടുപാടുവാൻ  അവസരമൊരുക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുക  എന്നതാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും  തുടർന്നുള്ള എല്ലാ മാസവും  ഒരു തവണ  “ആർക്കും പാടാം ” എന്ന പരിപാടി സംഘടിപ്പിക്കുമെന്നും  സംഘാടകർ അറിയിച്ചു.

Loading...

1 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close