അജ്മാൻ :യുഎഇലെ പ്രവാസി മലയാളി കലാ സൗഹൃദ കൂട്ടായ്മ ആർട് മേറ്റ്സ് -യുഎഇ യുടെ നേതൃത്വത്തിൽ ഇന്ത്യ സോഷ്യൽ സെന്റർ അജ്മാനിൽ ArtMates Fiesta 2019 stage show സംഘടിപ്പിച്ചു. വർണാഭമായ സദസ്സിൽ മികച്ച പത്ത് ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു, പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളുടെയും സംവിധായകർക്ക് സർട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷൻ നൽകി ആദരിക്കുകയും ചെയ്തു.
യു എ ഇയിലെ മികച്ച കലാസ്വാദകർക്കു മുൻപിൽ ആണ് ചിത്രങ്ങൾ പ്രീമിയർ ചെയ്യപ്പെടുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
ജനം ടീവി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി ,അൻസാർ കൊയിലാണ്ടി, ജാസിം മുഹമ്മദ്, ഷാജി പുഷ്പാംഗദൻ , ഗണേഷ്, ഇബ്രാഹിം, നസീർ ചെന്ത്രാപ്പിന്നി, ദിലീപ് സേതു, അബ്ദുൽ റഹ്മാൻ, സമീർ കല്ലറ, ജൂഡ്, ഷാഹിദ അബൂബക്കർ, ഫൈഹ ബഷീർ ,സവാദ് മാറഞ്ചേരി ,അജു റഹിം ,ആഷിക്ക് നന്നംമുക്ക്, അരുൺ, അനുരാജ്, മിഥുൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു .മുരളി ഗുരുവായൂർ ന്റെ നേതൃത്വത്തിൽ ആർട് മേറ്റ്സ് കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാവിരുന്നും ശ്രദ്ധേയമായി.