Kerala

കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് അവഗണിച്ചും കടലില്‍ പോകുന്ന വള്ളങ്ങള്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും വള്ളങ്ങള്‍ കൂട്ടത്തോടെ എത്തും. കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് കടലിലേക്ക് പോകുന്നതാണ് അപകട കാരണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിരീക്ഷണം.

യാതൊരു വിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാത്ത വള്ളങ്ങള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

കേരളാ തീരത്ത് അതി ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകള്‍ ഉയരാനുമുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

165 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close