വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനായെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ സ്വീകരിക്കാന്‍ ഭരണത്തലവന്മാര് എത്തിയില്ല. വിദേശ രാജ്യങ്ങളിലെ ഭരണത്തലവന്മാര് എത്തുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിക്കാന്‍ എത്താറുണ്ട്.
എന്നാല്‍ ഇമ്രാന് ഖാനെ സ്വീകരിക്കാന്‍ യുഎസ് പ്രതിനിധിയായി പേരിന് ഒരാള്‍ മാത്രമാണ് വിമാനത്താവളത്തില്‍ എത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഇമ്രാന്‍ഖാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന് ഖാന് അമേരിക്കയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇമ്രാന് ഖാന് കൂടിക്കാഴ്ച്ച നടത്തും.പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, ഐ.എസ്.ഐ മേധാവി ഫൈസ് ഹമീദ്, പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവായ അബ്ദുള്‍ റസ്സാക്ക് ദാവൂദ് എന്നിവര്‍ ഇമ്രാന് ഖാനൊപ്പമുണ്ട്.
മുന്‍പ് 2012 ല്‍ അമേരിക്കയിലെത്തിയ ഇമ്രാന് ഖാനെ ടൊറന്റോ വിമാനത്താവളത്തില്‍ വെച്ച് അമേരിക്കന്‍ അധികൃതര്‍ തടഞ്ഞത് വലിയ വാര്‍ത്തയായരുന്നു.